ശ്രീനാരായണപ്രസ്ഥാനങ്ങൾ അധികാരമുള്ളവർക്കു പിന്നാലെ പോകരുത് ; ജി. സുധാകരൻ

ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ശ്രീനാരായണപ്രസ്ഥാനങ്ങൾ അധികാരമുള്ളവർക്കു പിന്നാലെ പോകരുത് ; ജി. സുധാകരൻ
dot image

ചേർത്തല : അധികാരമുള്ളവർക്കു പിന്നാലെയല്ല, ആദർശമുള്ളവർക്കു പിന്നാലെയാണ് ശ്രീനാരായണപ്രസ്ഥാനങ്ങൾ പോകേണ്ടതെന്ന് മുൻമന്ത്രി ജി. സുധാകരൻ. ചേർത്തല ശ്രീനാരായണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ധർമവുമായി ജീവിതത്തിൽ ഒരു ബന്ധവുമില്ലാത്തവരെപ്പോലും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ വേദികളിലെത്തിക്കുന്നുണ്ട്. അധികാരികളെ ബഹുമാനിക്കാം, പുറകേ പോകേണ്ടതില്ല. ജീവിതംകൊണ്ടു സന്ദേശം നൽകുന്നവർക്കു പിന്നാലെയാണു പോകേണ്ടത്. സനാതനധർമം എന്നും എവിടെയും നിലനിൽക്കും. അതു സോഷ്യലിസത്തിലും മുതലാളിത്തത്തിലുമെല്ലാമുണ്ട്. സനാതനധർമം ഒരു പാർട്ടിയുടെ വകയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ശ്രീനാരായണഗുരുദേവന്റെ ജീവിതവും വിപ്ലവകരമായ സന്ദേശങ്ങളുമാണ് ആധുനിക കേരളം പടുത്തുയർത്തുന്നതിൽ പ്രധാനം. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ സംഘടിക്കലും വളർച്ചയുമാണ് എസ്എൻഡിപി യോഗത്തിലൂടെ ഗുരു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : Sree Narayana movements should not follow those in power; G. Sudhakaran

dot image
To advertise here,contact us
dot image