ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു;ഏറ്റുമുട്ടലിൽ ഈ വർഷം മാത്രം കൊല്ലപ്പെട്ടത് 249 മാവോയിസ്റ്റുകൾ

എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങളും സ്‌ഫോടക വസ്തക്കളും മാവോയിസ്റ്റ് പുസ്തകങ്ങളും മറ്റും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയെന്ന് സുരക്ഷാ സേന അറിയിച്ചു

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു;ഏറ്റുമുട്ടലിൽ ഈ വർഷം മാത്രം കൊല്ലപ്പെട്ടത് 249 മാവോയിസ്റ്റുകൾ
dot image

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യ നാരായണ റെഡ്ഡി എന്നിവരെയാണ് വധിച്ചത്. 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങളും സ്‌ഫോടക വസ്തക്കളും മാവോയിസ്റ്റ് പുസ്തകങ്ങളും മറ്റും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയെന്ന് സുരക്ഷാ സേന അറിയിച്ചു.

മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അഭുജ്മാദ് വനത്തില്‍ ഇന്ന് രാവിലെ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടയിലാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്ഥലത്ത് മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് പൊലീസുകാരനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ ആകെ 249 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

Content Highlights: 2 Maoist killed in Chhattisgarh

dot image
To advertise here,contact us
dot image