'ഞാൻ എപ്പോഴും നിങ്ങളുടെ വലിയ ആരാധകൻ…ഇത് അർഹിക്കുന്ന അംഗീകാരം'; മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

'മോഹൻലാൽ ജി, ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിൽ അഭിനന്ദനങൾ.

'ഞാൻ എപ്പോഴും നിങ്ങളുടെ വലിയ ആരാധകൻ…ഇത് അർഹിക്കുന്ന അംഗീകാരം'; മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ
dot image

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിൽ മോഹൻലാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചൻ. ഇത് തീർച്ചയായും നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമാണെന്നും താൻ എപ്പോഴും മോഹൻലാലിന്റെ വലിയ ആരാധകൻ ആണെന്നും അമിതാഭ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് അമിതാഭ് ബച്ചൻ ആശംസ കുറിപ്പ് പങ്കുവെച്ചത്.

'മോഹൻലാൽ ജി, ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിൽ അഭിനന്ദനങൾ. ഇത് തീർച്ചയായും നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമാണ്. ഞാൻ എപ്പോഴും നിങ്ങളുടെ കലയുടെ ഒരു വലിയ ആരാധകനാണ്….ഏറ്റവും ആഴമേറിയ വികാരങ്ങൾ പോലും നിങ്ങൾ വളരെ സിമ്പിളായി അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. നിങ്ങളുടെ അതുല്യമായ കഴിവുകൾ ഞങ്ങളെയും പ്രചോദിപ്പിക്കട്ടെ. അങ്ങേയറ്റം ബഹുമാനത്തോടെയും അഭിമാനത്തോടെയും, എന്നൊരു ആരാധകൻ, നമസ്കാരം', അമിതാഭ് ബച്ചൻ കുറിച്ചു.

അതേസമയം, അവാർഡ് വാർത്തയ്ക്ക് ശേഷം മാധ്യമങ്ങളോടും പ്രേക്ഷകരോടും നന്ദി അറിയിക്കാൻ എത്തിയ മോഹൻലാൽ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് മടങ്ങിയത്. എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്റെ കൂടെയില്ലെന്നും നടൻ പറഞ്ഞു. ഈ നിമിഷത്തിൽ അവരെയെല്ലാം ഓർക്കുന്നുവെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും നടൻ പറഞ്ഞു. കൂടാതെ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോഴാണ് താൻ അവാർഡ് ലഭിച്ച വിവരം വിശ്വസിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Amitabh Bachan congratulates Mohanlal on Dada Saheb Phalke Award

dot image
To advertise here,contact us
dot image