തലയെ വീഴ്ത്തി! മുന്നിൽ കിങ് കോഹ്ലിയും കൂട്ടരും; വമ്പൻമാരുടെ ലിസ്റ്റിൽ സഞ്ജു

ഒമാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ കരിയറിലെ നാഴികക്കല്ല് പിന്നിടാനും സഞ്ജുവിന് സാധിച്ചു

തലയെ വീഴ്ത്തി! മുന്നിൽ കിങ് കോഹ്ലിയും കൂട്ടരും; വമ്പൻമാരുടെ ലിസ്റ്റിൽ സഞ്ജു
dot image

ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ വിജയിച്ചിരുന്നു. 21 റണ്‍സിനായിരുന്നു മെന്‍ ഇന്‍ ബ്ലൂ വിജയം പിടിച്ചെടുത്തത്. അര്‍ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് കളിയിലെ താരമായത്. 45 പന്തില്‍ നിന്നും മൂന്ന് ഫോറും മൂന്ന് സിക്സറുമടിച്ച് 56 റണ്‍സാണ് സഞ്ജു മത്സരത്തില്‍ അടിച്ചുകൂട്ടിയത്.

ഒമാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ കരിയറിലെ നാഴികക്കല്ല് പിന്നിടാനും സഞ്ജുവിന് സാധിച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്തിയിരിക്കുകയാണ് സഞ്ജു. റെക്കോര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയെ മറികടന്നാണ് മലയാളി താരത്തിന്റെ മുന്നേറ്റം.

307 ടി20 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറുകളാണ് ഇതുവരെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത്. 405 മത്സരങ്ങളില്‍ 350 സിക്‌സറുകളാണ് ധോണിയുടെ സമ്പാദ്യം.

ഇന്ത്യയുടെ മുന്‍ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്. 463 മത്സരങ്ങളില്‍ നിന്ന് 547 സിക്സറാണ് രോഹിത് നേടിയത്. 414 മത്സരങ്ങളില്‍ നിന്ന് 435 സിക്സുകള്‍ നേടിയ വിരാട് കോഹ്‌ലിയാണ് രണ്ടാമത്. 328 മത്സരങ്ങളില്‍ നിന്ന് 382 സിക്‌സറുകളുള്ള സൂര്യകുമാര്‍ യാദവാണ് ലിസ്റ്റില്‍ സഞ്ജുവിന് തൊട്ടുമുകളില്‍ മൂന്നാമതുള്ളത്.

Content Highlights: Sanju Samson surpasses MS Dhoni in major six-hitting record during Asia Cup 2025 match against Oman

dot image
To advertise here,contact us
dot image