പാകിസ്താന് വീണ്ടും തിരിച്ചടി! പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി; റിപ്പോർട്ട്

അദ്ദേഹത്തിനെ ടൂർണമെന്റ് പാനലിൽ നിന്നും മാറ്റണമെന്നായിരുന്നു പാകിസ്താന്റെ പരാതി

പാകിസ്താന് വീണ്ടും തിരിച്ചടി! പൈക്രോഫ്റ്റ് തന്നെ  മാച്ച് റഫറി; റിപ്പോർട്ട്
dot image

ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തന്നെ എത്തുമെന്ന് റിപ്പോർട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ആൻഡി പൈക്രോഫ്റ്റിനെതിരെ പാകിസ്താൻ താരങ്ങളും മുൻ താരങ്ങളുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാൽ മാറ്റാൻ ഐസിസി കൂട്ടാക്കിയില്ല. അദ്ദേഹത്തിനെ ടൂർണമെന്റ് പാനലിൽ നിന്നും മാറ്റണമെന്നായിരുന്നു പാകിസ്താന്റെ പരാതി.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകനോട് ഇന്ത്യൻ നായകന് ഹസ്തദാനം നൽകരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുമെന്ന് പാകിസ്താൻ അറിയിച്ചു. എന്നാൽ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. ഇതിന് പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് പാകിസ്താൻ വെല്ലുവിളിച്ചിരുന്നു.

ഇപ്പോഴിതാ സൂപ്പർ ഫോറിലും ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights- Report Says Andy Pycroft will be match Referee in India vs Pakistan Match

dot image
To advertise here,contact us
dot image