
ഇന്ത്യൻ താരം അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര. ഏറെ ബുദ്ധിമുട്ടുള്ള പിച്ച് ആയിരുന്നിട്ടുപോലും അഭിഷേക് അത് ബാറ്റിങ് അനുയോഗ്യമാക്കി മാറ്റിയെന്നും അദ്ദേഹം ഇന്ത്യയ്ക്ക് ഒരു കൊടുങ്കാറ്റ് പോലെയാണെന്നും ചോപ്ര പറഞ്ഞു. തന്റെ സ്ഥിരം ശൈലിയിലാണ് അദ്ദേഹം ഒമാനെതിരെയും കളിച്ചത്. സാഹചര്യങ്ങൾ അദ്ദേഹത്തിന് പ്രശ്‌നമല്ല ,ചോപ്ര കൂട്ടിച്ചേർത്തു.
15 പന്തിൽ 5 ഫോറുകളും 2 സിക്സറുകളും അടക്കം 38 റൺസാണ് അഭിഷേക് നേടിയത്. 253 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇന്നലെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമാനെതിരെ 21 റണ്‍സിന് ജയിച്ചിരുന്നു. അബുദാബി, ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിരുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു.
Content Highlights- aakash chopra on abhishek sharma