ഞാൻ ഒരിക്കലും നിർത്തില്ല! എന്റെ സമയം വരുമ്പോൾ നിങ്ങൾക്ക് കാണാം; മൗനം വെടിഞ്ഞ് ജയ്‌സ്വാൾ

23 ടി-20 മത്സരം കളിച്ച ജയ്‌സ്വാൾ 723 റൺസ് നേടിയിട്ടുണ്ട്

ഞാൻ ഒരിക്കലും നിർത്തില്ല! എന്റെ സമയം വരുമ്പോൾ നിങ്ങൾക്ക് കാണാം; മൗനം വെടിഞ്ഞ് ജയ്‌സ്വാൾ
dot image

ഏഷ്യാ കപ്പിൽ ടീമിലെത്തപെടാത്തതിൽ പ്രതികരിച്ച് യുവ ഇന്ത്യൻ ബാറ്റർ യഷസ്വി ജയ്‌സ്വാൾ. 2023ലെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ജയ്‌സ്വാളിന് സാധിച്ചു. 23 ടി-20 മത്സരം കളിച്ച ജയ്‌സ്വാൾ 723 റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഏഷ്യാ കപ്പിൽ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഉപനായകനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് അദ്ദേഹം ജെയ്‌സ്വാൾ പുറത്തായത്.

സെലക്ഷൻ തന്റെ കയ്യിലല്ലെന്നും സെലക്ടർമാരുടെ കയ്യിലാണെന്നും പറഞ്ഞ ജയ്‌സ്വാൾ താൻ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞു. ' ഞാൻ എന്തുകൊണ്ട് പുറത്തായെന്ന് ചിന്തിക്കാറില്ല അതെല്ലാം സെലക്ടർമാരുടെ കയ്യിലാണ്. ടീം കോമ്പിനേഷന് അനുസരിച്ചാണ് സെലക്ഷനുണ്ടാകുന്നത്. ഞാൻ എനിക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. എന്റെ സമയം ആകുമ്പോൾ കാര്യങ്ങളെല്ലാം നേരെയാകും. ഞാൻ മികച്ച രീതിയിൽ ജോലി ചെയ്യുക എന്നുള്ളതാണ് എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം,' ജയ്‌സ്വാൾ പറഞ്ഞു.

താൻ വലിയ കാര്യം ചെയ്യുമെന്ന് എപ്പോഴും തോന്നാറുണ്ടെന്നും അതിന് വേണ്ടിയുള്ള കഠിന പരിശ്രം തുടരുമെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

Content Highlights- Yashasvi Jaiswall opens upon his Snub from Asia Cup 2025

dot image
To advertise here,contact us
dot image