16കാരൻ പീഡനത്തിനിരയായത് മാസങ്ങൾ; പുറത്തറിഞ്ഞത് അമ്മയുടെ ഇടപെടലിൽ

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായ് പലരും കുട്ടിയെ പീഡിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്

16കാരൻ പീഡനത്തിനിരയായത് മാസങ്ങൾ; പുറത്തറിഞ്ഞത് അമ്മയുടെ ഇടപെടലിൽ
dot image

കാസര്‍കോട്: 16കാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഡേറ്റിങ് ആപ് വഴിയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടത്. അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായ് പലരും കുട്ടിയെ പീഡിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്.

കേസില്‍ 14 പ്രതികളില്‍ ആറ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോടിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.

പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടര്‍ന്നാണ് ഫോണ്‍ പരിശോധിക്കുന്നത്. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.

Content Highlights: A 16 year old in Kasargod was raped for months the accused was met through a dating app

dot image
To advertise here,contact us
dot image