ബോളിവുഡ് രാജാക്കൻമാരെ ഒതുക്കി ഈ വർഷം നേട്ടം കൊയ്ത കുഞ്ഞു പടം, സൈയാരാ സ്ട്രീമിങ് തീയതി പുറത്ത്

ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ മറികടന്ന് വമ്പൻ നേട്ടമാണ് കൊയ്തത്

ബോളിവുഡ് രാജാക്കൻമാരെ ഒതുക്കി ഈ വർഷം നേട്ടം കൊയ്ത കുഞ്ഞു പടം, സൈയാരാ സ്ട്രീമിങ് തീയതി പുറത്ത്
dot image

മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' ഈ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. സിനിമ ആഗോളതലത്തിൽ 500 കോടി പിന്നിട്ടിരുന്നു. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 500 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നെറ്റ്ഫ്ലിക്സിലൂടെ സിനിമ സെപ്റ്റംബർ 12ന് സ്ട്രീമിങ് ആരംഭിക്കും. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ മറികടന്ന് വമ്പൻ നേട്ടമാണ് കൊയ്തത്. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ, ആമിർ ചിത്രം സിത്താരെ സമീൻ പർ, അക്ഷയ് കുമാർ ചിത്രങ്ങളായ കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5 എന്നീ സിനിമകളെയാണ് കളക്ഷനിൽ സൈയാരാ മറികടന്നിരിക്കുന്നത്.

ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്.

content highlights:  Bollywood film Saiyaara streaming date revealed

dot image
To advertise here,contact us
dot image