മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് വിജയം; സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര ശ്രീലങ്കയ്ക്ക്

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നാണ് ശ്രീലങ്ക വിജയം നേടിയത്

മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് വിജയം; സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര ശ്രീലങ്കയ്ക്ക്
dot image

സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. നിർണായകമായ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് ശ്രീലങ്ക പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 17.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നാണ് ശ്രീലങ്ക വിജയം നേടിയത്.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. 51 റൺസെടുത്ത തടിവാനശേ മരുമണി, 28 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസ, 26 റൺസെടുത്ത റയാൻ ബേൾ, 23 റൺസെടുത്ത ഷോൺ വില്യംസ് എന്നിവരാണ് സിംബാബ്‍വെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ശ്രീലങ്കയ്ക്കായി ദുഷൻ ഹേമന്ത മൂന്ന് വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്കായി ഓപണർമാരായ പത്തും നിസങ്കയും കുശൽ മെൻഡിസും മികച്ച തുടക്കമാണ് നൽകിയത്. നിസങ്ക 33 റൺസും മെൻഡിസ് 30 റൺസും സംഭാവന ചെയ്തു. 43 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറും സഹിതം പുറത്താകാതെ 73 റൺസ് നേടിയ കാമിൽ മിശ്രയാണ് ശ്രീലങ്കൻ വിജയത്തിൽ നിർണായകമായത്. 26 പന്തിൽ പുറത്താകാതെ 46 റൺസെടുത്ത കുശൽ പെരേരയും ലങ്കയ്ക്കായി തകർത്തിടിച്ചു. ഇരുവരും ചേർന്ന പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 117 റൺസാണ് അടിച്ചെടുത്തത്.

Content Highlights: Sri Lanka beat Zimbabwe in third t20i and sealed the series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us