'വിരാട് കോഹ്ലി ഒരു കാലത്തെ അമിതാഭ് ബച്ചൻ സിനിമകൾ പോലെയായിരുന്നു'; മുൻ ഇന്ത്യൻ താരം

സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷമൺ എന്നിവരെല്ലാം കളി നിർത്തിയപ്പോൾ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ വിരാട് വേണമായിരുന്നു..

'വിരാട് കോഹ്ലി ഒരു കാലത്തെ അമിതാഭ് ബച്ചൻ സിനിമകൾ പോലെയായിരുന്നു'; മുൻ ഇന്ത്യൻ താരം
dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയർ ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ആംഗ്രി യങ് മാൻ ഇറയെ ഓർമിപ്പിക്കുന്നതാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. എതിരാളികള്‍ക്കെതിരെ ശക്തമായി നിൽക്കുന്ന മനോഭവമാണ് വിരാട്ടിനെന്ന് അദ്ദേഹം പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷമൺ എന്നിവരെല്ലാം കളി നിർത്തിയപ്പോൾ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ വിരാട് വേണമായിരുന്നുവെന്നും ബംഗാർ പറഞ്ഞു.

'വിരാട് ഒരു പച്ചയായ കഥാപാത്രമാണ്. അതായത് ഒരു ധിക്കാരിയായ, എതിരാളികളുടെ നേരെയടുക്കുന്നു ഒരു സ്വാഭാവിക കഥാപാത്രം. എപ്പോഴും അവരാണ് ശരിയെന്ന് വിശ്വസിക്കുന്ന ഒരാൾ. 197-80 കാലഘട്ടത്തിൽ എന്തുകൊണ്ടാണ് അമിതാഭ് ബച്ചൻ ചിത്രങ്ങൾ വിജയിച്ചത്. ആംഗ്രി യങ് മാൻ സ്വാഭവമുളള കഥാപാത്രങ്ങളെയാണ് ബച്ചൻ അവതരിപ്പിച്ചത്. ഇന്ത്യൻ സമൂഹം ഇത് ആസ്വദിക്കുന്നവരാണ്.

നമ്മുടെ ഫാബുലസ് ഫോർ വിരമിച്ചതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന് കുറച്ച് അഗ്രഷൻ ആവശ്യമായിരുന്നു, കോഹ്ലിക്ക് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുകയും വേണമായിരുന്നു. അത് അവൻ അവന്റെ രീതിയിൽ ചെയ്യുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിനെ ഇന്ത്യ എങ്ങനെയാണ് നോക്കി കാണുന്നത് എന്നുള്ള സകല ഇമേജും വിരാട് പൊളിച്ചെഴുതി,' സഞ്ജയ് ബംഗാർ പറഞ്ഞു.

2014 മുതൽ 19 വരെയുള്ള കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു സഞ്ജയ് ബംഗാർ. പിന്നീട് 2021ൽ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിങ് കോച്ചായും 2022,2023 സീസണിൽ ആർസിബിയുടെ പ്രധാന കോച്ചായും ബംഗാർ വിരാട്ടുമായി് പ്രവർത്തിച്ചിരുന്നു.

Content Highlights- Sanjay Bangar Says Virat Kohli was like Old Amithab Bachan Movies

dot image
To advertise here,contact us
dot image