
കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരത്തിൽ ആലപ്പി റിപ്പൾസിനെതിരെ തൃശൂർ ടൈറ്റൻസിനെതിരെ 151 റൺസ് വിജയലക്ഷ്യം. ഈ വർഷം ആദ്യമായാണ് ഒരു ടീം 150 റൺസ് മറികടന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് റിപ്പള്‍സ് 151 റൺസ് നേടിയത്.
ആലപ്പിക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 56 റൺസ് നേടി. 38 പന്തിൽ മൂന്ന് ഫോറും സിക്‌സറുമുൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ടൈറ്റൻസിനായി സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേടി. ആനന്ദ് ജോസഫ് രണ്ടും മുഹമ്മദ് ഇസ്ഹാഖ് ഒരു വിക്കറ്റും നേടി. മന്നെംബൈത്ത് ശ്രീരൂപ് 30 റൺസും ആദിത്യ ബൈജു 12 റൺസും നേടി പുറത്താകാതെ നിന്നു. റിപ്പൾസിനെ 150 കടക്കാൻ സഹായിച്ചത് ഇരുവരുമാണ്. അഭിഷേക് പി നായർ (14), അനുജ് ജോട്ടിൻ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
Content Highlights- Thrissur Titans needs 152 runs against Alappey Ripples in KCL