സഞ്ജുവിന്റെ വഴി തടയുന്നതാണ് സങ്കടകരം; ഗില്ലിനെ ഉപനായകനാക്കിയതിൽ ബിസിസിഐക്കെതിരെ മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ ഗിൽ ടീമിന്റെ ഉപനായകനായി തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഓപ്പണിങ്ങിൽ നിന്നും സഞ്ജു സാംസൺ അല്ലെങ്കിൽ അഭിഷേക് ശർമ എന്നിവരിൽ ഒരാൾ മാറണം എന്ന അവസ്ഥയാണ്

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗങ്ങളുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. നവംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പും ഇന്ത്യൻ നിര ആരംഭിച്ച് കഴിഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ ഗിൽ ടീമിന്റെ ഉപനായകനായി തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഓപ്പണിങ്ങിൽ നിന്നും സഞ്ജു സാംസൺ അല്ലെങ്കിൽ അഭിഷേക് ശർമ എന്നിവരിൽ ഒരാൾ മാറണം എന്ന അവസ്ഥയാണ്. ഗില്ലിനെ ഉപനായനാക്കിയതോടെ സഞ്ജുവിന്റെ വഴിയാണ് തടയുന്നതെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നു.

ഭാവിയിലെ നായകനായി ശുഭ്മാൻ ഗില്ലിനെയാണ് അവർ ചിന്തിക്കുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന് എല്ലാ ഫോർമാറ്റിലുമുള്ള ക്യാപ്റ്റനാകാൻ കഴിയും. എന്നാൽ എല്ലാ ഫോർമാറ്റുകളിലും ഒരേ ക്യാപ്റ്റൻ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.

ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതാണ് ഏറ്റവും ദുഃഖകരമായ കാര്യം, അതിനാൽ സഞ്ജു സാംസണിന്റെ സ്ഥാനവും ഭീഷണിയിലാണ്. സഞ്ജു കളിക്കാൻ പോകുന്നില്ല. ശുഭ്മാൻ ഗിൽ കളിക്കും, അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്യും,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, ഹർഷിത് റാണ.

Content Highlights- R ashwin says Gill will replace sanju samson in Asia Cup

dot image
To advertise here,contact us
dot image