പാലക്കാട് രണ്ടിടങ്ങളില്‍ തെരുവുനായ ആക്രമണം: മൂന്നുപേര്‍ക്ക് പരിക്കേറ്റു

ഓട്ടോ ഡ്രൈവറായ ബൈജുവിന് കൊഴിക്കര-എറവക്കാട് പരിസരത്തുനിന്നാണ് തെരുവുനായയുടെ കടിയേറ്റത്. ഇതേ മേഖലയില്‍ രണ്ടാഴ്ച്ച മുന്‍പ് നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു

dot image

പാലക്കാട്: പാലക്കാട് തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം. തൃത്താല കപ്പൂരില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വേഴൂര്‍കുന്ന് സ്വദേശി കുഞ്ഞന്‍ (66), എറവക്കാട് തൃക്കണ്ടിയൂര്‍പടി സ്വദേശി ബൈജു(38) എന്നിവര്‍ക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് സമീപത്തു നിന്നാണ് കുഞ്ഞന് നായയുടെ കടിയേറ്റത്. കാലിനാണ് നായയുടെ കടിയേറ്റത്.

ഓട്ടോ ഡ്രൈവറായ ബൈജുവിന് കൊഴിക്കര- എറവക്കാട് പരിസരത്തുനിന്നാണ് തെരുവുനായയുടെ കടിയേറ്റത്. ഇതേ മേഖലയില്‍ രണ്ടാഴ്ച്ച മുന്‍പ് നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ അമ്പലപ്പടി സ്വദേശി ശങ്കരനാരായണനാണ് കടിയേറ്റത്. മുതുകുറിശ്ശി സ്‌കൂളിന് സമീപം ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. നടന്നുപോകുന്നതിനിടെ പുറകേ വന്ന നായ ശങ്കരനാരായണന്റെ കാലിന് കടിക്കുകയായിരുന്നു.

Content Highlights: Three injured in street dog attack palakkad

dot image
To advertise here,contact us
dot image