ഏഷ്യ കപ്പിൽ സഞ്ജു തന്നെ പ്രധാന വിക്കറ്റ് കീപ്പർ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പന്തിന് കാലിന് പരിക്കേറ്റിരുന്നു

dot image

ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പന്തിന് കാലിന് പരിക്കേറ്റിരുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി കെ ഏക് രാഹുല്‍ ടീമിലെത്താനാണ് സാധ്യത.

നേരത്തെ ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇവര്‍ക്ക് ഒരു മാസം വിശ്രമം ലഭിക്കും.

അതുകൊണ്ടുതന്നെ ജോലി ഭാരത്തിന്റെ പേരും പറഞ്ഞ് ഒഴിവാക്കേണ്ടതില്ലെന്നായിരുന്ന വാര്‍ത്തുകള്‍. ഈ മാസാവസാനം ടീമിനെ തെരഞ്ഞെടുക്കും. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20 ടീമില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.

കഴിഞ്ഞ ഐപിഎല്‍ ജയ്‌സ്വാള്‍ 160 സ്ട്രൈക്ക് റേറ്റില്‍ 559 റണ്‍സ് നേടിയിരുന്നു. അതേസമയം ഗില്‍ 15 കളികളില്‍ നിന്ന് 155-

ലധികം സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് നേടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളിയായ സുദര്‍ശന്‍ 759 റണ്‍സോടെ ഓറഞ്ച് ക്യാപ്പുമായി മടങ്ങി. സഞ്ജു സാംസണിന് ഐപിഎല്ലിൽ ഒരുപാട് മത്സരങ്ങൾ പരിക്കുമൂലം നഷ്ടമായിരുന്നു.

Content Highlights:Sanju will be the main wicketkeeper in the Asia Cup

dot image
To advertise here,contact us
dot image