പരിക്കുപറ്റിയ കൈ ജാക്കറ്റിനുള്ളിൽ; വേദന കടിച്ചമർത്തി ഒറ്റകയ്യിൽ ബാറ്റുമായി എത്തിയ വോക്‌സ്; കയ്യടിച്ച് ലോകം

തൂക്കികെട്ടിയ ഇടതുകൈയുമായി ഒറ്റക്കൈയിൽ ബാറ്റുമായി വന്ന ക്രിസ് വോക്സ് മനോഹരമായ കാഴ്ചയിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഓവല്‍ ടെസ്റ്റില്‍ 6 റണ്‍സിനാണ് ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ കാണാത്ത പോരാട്ടമാണ് കണ്ടത്. തൂക്കികെട്ടിയ ഇടതുകൈയുമായി ഒറ്റക്കൈയിൽ ബാറ്റുമായി വന്ന ക്രിസ് വോക്സ് മനോഹരമായ കാഴ്ചയിരുന്നു.

ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ വിജയം മോഹിച്ചു തുടങ്ങിയ സമയമായിരുന്നു വോക്സ് ക്രീസിലേക്ക് നടന്നു നീങ്ങിയത്. ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങിയ​തിനു പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്സ് മാത്രമായി ആശ്രയം. അ​പ്പോൾ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയിൽ 17 റൺസിന്റെതായിരുന്നു അകലം.

ഓവലിലെ ഒന്നാം ദിനത്തിൽ തോളിന് പരിക്കേറ്റ് കളം വിട്ടതായിരുന്നു ഇംഗ്ലീഷ് പേസ് ബൗളർ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ പരിക്ക് കാരണം ബാറ്റ് ചെയ്യാതെ മാറിയിരുന്ന താരം, അനിവാര്യമാണെങ്കിൽ അവസാന ദിനം ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റൻ ജോ റൂട്ട് തിങ്കളാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു.

വോക്സിനെ മറു വശത്ത് നിർത്തി, സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു ക്രീസിലുണ്ടായിരുന്ന ഗസ് ആറ്റ്കിൻസണിന്റെ പ്ലാൻ. കൂറ്റനടികളിൽ മിടുക്കനായ ആറ്റ്കിൻസൺ ആ ലക്ഷ്യം മനോഹരമായി നിറവേറ്റി. വോക്സിന് ബാറ്റുചെയ്യുന്ന സാഹചര്യം ഒഴിവാക്കി. എന്നാൽ ആറ്റ്കിൻസണിന്റെ സ്റ്റംപ് പിഴുത് സിറാജ് അത് അവസാനിപ്പിച്ചു.

Content Highlights: Woakes, with his injured hand inside his jacket, reached the ground with a bat in one hand, struggling with pain

dot image
To advertise here,contact us
dot image