'ധനശ്രീ വർമയെ ചതിച്ചിട്ടില്ല, സോഷ്യൽ മീഡിയ പറയുന്നത് കള്ളം'; യുസ്‍വേന്ദ്ര ചഹൽ

ഭാര്യയായിരുന്ന ധനശ്രീ വർമയെ ജീവിതത്തിൽ ഒരിക്കലും ചതിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചഹൽ.

dot image

ഭാര്യയായിരുന്ന ധനശ്രീ വർമയെ ജീവിതത്തിൽ ഒരിക്കലും ചതിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചഹൽ. സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ ആർ ജെ മഹ്‍വാഷുമായുള്ള അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായത് എന്ന വാദത്തെയും അദ്ദേഹം തള്ളി. അടുത്തിടെ നടന്ന പോഡ് കാസ്റ്റിലാണ് ചഹൽ മനസുതുറന്നത്‌.

വിവാഹ മോചന വിവരം അവസാനം വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതായും ചഹൽ വ്യക്തമാക്കി. എന്നാൽ പിന്നീട് ജീവിത പ്രശ്നങ്ങൾ കാരണം ഞാൻ ക്ഷീണിച്ചുപോയിരുന്നു. ദിവസം രണ്ടു മണിക്കൂറൊക്കെ കരഞ്ഞിട്ടുണ്ട്. ദിവസം ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. ക്രിക്കറ്റിൽ നിന്ന് വരെ അവധിയെടുത്തിരുന്നു, ചഹൽ കൂട്ടിച്ചേർത്തു.

2020ലാണ് യുസ്‍വേന്ദ്ര ചഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ൽ ഇരുവരും പിരിഞ്ഞു. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.

Content Highlights: 'I didn't cheat Dhanashree Verma, what social media is saying is a lie'; Yuzvendra Chahal

dot image
To advertise here,contact us
dot image