
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ബെൻ സ്റ്റോക്‌സിന് പകരം ഒല്ലീ പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് ടോസ് വിജയിക്കാൻ സാധിച്ചില്ല.
പച്ച പുതച്ച ഓവലിലെ പിച്ച് ബൗളർമാരെ തുണക്കുമെന്നാണ് പിച്ച് റിപ്പോർട്ടുകൾ. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. നാല് മാറ്റങ്ങളുമായി ഇന്ത്യൻ ടീം ഇറങ്ങുന്നത്.
പരിക്കേറ്റ റിഷബ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ധ്രുവ് ജുറൽ വരും. ഷർദുൽ താക്കൂറിന് പകരം കരുൺ നായരിന് മറ്റൊരു അവസരം കൂടി ലഭിക്കും. എട്ട് ബാറ്റിങ് ഓപ്ഷനുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. സൂപ്പർതാരമായ ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപ് തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ കളി അരങ്ങേറ്റം കുറിച്ച അൻശുൽ കംബോജ് പുറത്തിരിക്കുനും. പ്രസിദ്ധ് കൃഷ്ണയായിരിക്കും കളിക്കുക.
മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുക. ചൈനമാൻ സ്പിന്നറായ കുൽദീപ് യാദവ്, അർഷ്ദീപ് സിങ് എന്നിവർ അവസാന മത്സരത്തിലും കളിക്കില്ല. അതേസമയം ബെൻ സ്റ്റോക്‌സില്ലെതെ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ഒല്ലി പോപ്പാണ് നയിക്കുന്നത്.
പ്ലെയിങ് ഇലവൻ- ഇന്ത്യ: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, ദ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലീ പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജെയ്മി സ്മിത്ത്, ക്രിസ് വോക്‌സ്, ജെയ്മി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഷ് ടംഗ്.
Content Highlights- India vs England Last test Playing eleven and Toss