
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലും ഇന്ത്യയുടെ ചൈനമാൻ സ്പിന്നർ കുല്‍ദീപ് യാദവ് കളിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മലയാളി താരമായ കരുൺ നായർ അവസാന മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തേക്കിയുമെന്നും വാർത്തകളുണ്ട്. കഴിഞ്ഞ മത്സരത്തിലുണ്ടായിരുന്ന ഷർദുൽ താക്കൂർ കളിച്ചേക്കില്ല. ഇന്ത്യൻ എക്‌സ്പ്രസാണ് ഇന്ത്യയുടെ സാധ്യത ഇലവൻ പുറത്തുവിടുന്നത്.
ഇന്ത്യയുടെ മികച്ച ഫോമിലുള്ള ടോപ് ഓർഡർ അതുപോലെ തന്നെ തുടരുമ്പോൾ പരിക്കേറ്റ റിഷബ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ധ്രുവ് ജുറൽ വരും. കഴിഞ്ഞ മത്സരത്തിലെ സൂപ്പർഹീറോസായി മാറിയ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി തന്നെ തുടുമ്പോൾ ബാറ്റിങ് ഡെപ്ത്തിന് വേണ്ടിയാണ് കരുണിനെ ഉൾപ്പെടുത്തിയത്.
പേസ് ബൗളർമാരിൽ മുഹമ്മദ് സിറാജ് മാത്രമാണ് കഴിഞ്ഞ മത്സരത്തിൽ നിന്നും സ്ഥാനം പിടിക്കുന്നത്. ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കുമ്പോൾ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ അൻഷുൽ കംബോജ് പുറത്താകും.
ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തും. പരമ്പരയിൽ ഉടനീളം അവസരം കാത്തുനിന്ന കുല്‍ദീപ് യാദവ്, അർഷ്ദീപ് എന്നിവർ കാത്തിരിപ്പ് തുടരും.
ആദ്യ മത്സരം മുതൽ കുല്‍ദീപ് യാദവ് ഇലവനിൽ കളിക്കണമെന്നായിരുന്നു ക്രിക്കറ്റ് എക്‌സ്‌പേർട്‌സെല്ലാം അഭിപ്രായപ്പെട്ടത്. എന്നാൽ ഓവലിലെ ഗ്രീൻ സർഫേസ് കുല്‍ദീപിനെ കളിപ്പിക്കുന്നതിൽ നിന്നും ടീമിനെ വീണ്ടും പിന്നോട്ടടിപ്പിക്കുകയായിരുന്നു.
സാധ്യത ഇലവൻ- കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, ദ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
Content Highlights- Predicted Playing Eleven of India vs England in Oval test