ഓസീസിനോടും തോറ്റ് ഇന്ത്യൻ ചാംപ്യൻസ്; ലെജൻഡ്‌സ് ടൂർണമെന്റിൽ തിരിച്ചടി

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ടീം ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു

dot image

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. ഇന്ത്യ ഉയർത്തിയ 204 റൺസ് വിജലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 38 പന്തിൽ നിന്ന് 70 റൺസുമായി പുറത്താകാതെ നിന്ന കല്ലം ഫെർഗൂസന്റെ പ്രകടനത്തിലാണ് ഓസീസ് മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി പിയൂഷ് ചൗള മൂന്ന് വിക്കറ്റും ഹർഭജൻ സിംഗ് രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ എന്നിവർ തിളങ്ങിയിരുന്നു. റോബിൻ ഉത്തപ്പ 21 പന്തിൽ 37 റൺസ് നേടി. യൂസഫ് പഠാൻ 23 പന്തിൽ നിന്ന് 52 റൺസും ശിഖർ ധവാൻ 60 പന്തിൽ 90 റൺസും നേടി.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ടീം ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. അതിന് മുമ്പുള്ള പാകിസ്താനോടുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

Content Highlights: Indian champions lose to Australia; setback in Legends tournament

dot image
To advertise here,contact us
dot image