
18ാം വയസ്സിൽ പാഷൻ മനസിലാക്കി ജിം തുടങ്ങുന്നു, സ്വയം ട്രെയിൻ ചെയ്തും മറ്റുള്ളവരെ ട്രെയിൻ ചെയ്യിച്ചും സന്തോഷം കണ്ടെത്തിയ സമയം, എന്നാൽ തന്റെ സ്വപ്‌ന ജീവിതത്തിന് രണ്ട് മാസം പിന്നിട്ടപ്പോൾ ഒരു ചെറിയ ചുമ വരികയും പിന്നീട് അത് കാൻസറായി മാറുകയും ചെയ്യുന്നു. പക്ഷെ ലങ്‌സിൽ കണ്ടെത്തിയ അഞ്ച് കിലോ ട്യൂമറിനെ തോൽപ്പിച്ചുകൊണ്ട് വീണ്ടും പഴയ ജിം ബോഡിയിലേക്കുള്ള തിരിച്ചുവരവ്. പരാസ് ബജാജ് എന്ന ഉത്തരാഖണ്ഡ് യുവാവിന്റെ അതിശയിപ്പിക്കുന്ന കഥ ഇങ്ങനെയാണ്.
ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന സമയം മറ്റുള്ളവർ പുസ്തകങ്ങളുടെ പുറകെ പോകുന്ന കുട്ടികളുടെ ഇടയിൽ നിന്നും വ്യത്യസ്തനായ ഇയാൾ അന്ന് മുതലെ ബോഡി ബിൽഡിങ്ങിന്റെ പാതയിലായിരുന്നു. +2 പഠിത്തം നിർത്തിയ പരാസ് പിന്നീട് ഡൽഹിയിൽ ഒരു ഫിറ്റ്‌നസ് അക്കാദമയിൽ ചേരുന്നു. അവിടെ വെച്ച് ഫിറ്റ്‌നസ് എന്ന് പറഞ്ഞാൽ ശരീരം മാത്രമല്ല അത് അച്ചടക്കവും ലക്ഷ്യവുമാണെന്ന് അവൻ കണ്ടെത്തുന്നു.സ്വയം ട്രെയിൻ ചെയ്തും മറ്റുള്ളവരെ ട്രെയിൻ ചെയ്തും അവൻ അവിടെ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങി.
18 വയസ്സായപ്പോൾ തന്നെ സർക്കാരിന്റെ സഹായത്തോടെ ജിം ആരംഭിച്ച പരാസ് ജീവിതത്തിലെ നല്ല കാലത്തെ വരവേൽക്കുകയായിരുന്നു. എന്നാൽ രണ്ട് മാസം മാത്രമെ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ വിജയഗാഥ രണ്ട് മാസത്തിനുള്ളിൽ തീർന്നുവെന്ന് പരാസ് പറയുന്നു. നേരിയ ചുമയാണെന്ന് അദ്ദേഹം കരുതിയത് അസുഖം പിന്നീട് കാൻസറായി മാറി. 5 കിലോഗ്രാം ഭാരമുള്ള ട്യൂമർ അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തെ തകർത്തു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
രോഗനിർണയങ്ങളെല്ലാം നടക്കുന്നതിനിടയിൽ പരാസിന് ഒരു കാര്യം മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ അദ്ദേഹത്തിന്റെ ജിമ്മും, സ്വപ്‌നങ്ങളും. തുടർന്നുള്ള കീമോതെറാപ്പിയിൽ അദ്ദേഹത്തിന്റെ ശക്തിയെല്ലാം നഷ്ടപ്പെടുത്തി. ബിൽഡ് ചെയ്ത മസിലും, മുഡിയുമെല്ലാം പൂർണമായി കൊഴിഞ്ഞുപോയി. കിടക്കാൻ പോലും സാധിക്കാതിരുന്ന ഒരു പോരാട്ടമായി അത് മാറി. കണ്ണാടിയിൽ പോലും തിരിച്ചറിയാൻ സാധിക്കാതിരുന്ന തരത്തിലേക്ക് അദ്ദേഹം മാറിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 30ന് ശസ്ത്രക്രിയക്ക് വിധേയനായ പരാസ് 12 ദിവസങ്ങൾക്ക് ശേഷം കാൻസർ മുക്തനായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീട് പരാസ് ജീവിതത്തിലേക്ക് തിരിച്ചുവന്ന പരാസ് ഒന്നര മാസത്തിന് ശേഷം ജിമ്മിലേക്കും തിരിച്ചെത്തി. ഇന്നിപ്പോൾ ജീവിതം വെട്ടിപിടിച്ച അദ്ദേഹം 220 കിലോയോളം ഭാരമുള്ള ഡെഡ്‌ലിഫ്റ്റ് ചെയ്യാൻ പ്രാപ്തനാണ്.
Content Highlights- Story of a 18 year old Gym owner who later admitted to cancer