
ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടി മുന്നേറുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാഞ്ചസ്റ്റർ ടെസ്റ്റിൽ സെഞ്ച്വറി പൂർത്തിയാക്കിയ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് മുന്നേറുകയാണ്. 178 പന്തിൽ 12 ഫോറുകൾ സഹിതമാണ് റൂട്ട് സെഞ്ചറിയിലെത്തിയത്. റൂട്ടിന്റെ 38–ാം ടെസ്റ്റ് സെഞ്ചറിയാണിത്.
Test century no.38 for Joe Root 💯#WTC27 | #ENGvIND 📝: https://t.co/FGxBigGy6J pic.twitter.com/SnnfHLtf8F
— ICC (@ICC) July 25, 2025
ഒറ്റ സെഞ്ച്വറിയിൽ നിരവധി റെക്കോർഡുകളാണ് റൂട്ട് കടപുഴക്കിയത്. ഇന്ത്യക്കെതിരായ 12-ാം സെഞ്ച്വറിയാണ് ജോ റൂട്ട് പൂർത്തിയാക്കിയത്. ഇതോടെ ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാന്‍ റൂട്ടിന് സാധിച്ചു. 11 സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് മറികടന്നത്.
ടെസ്റ്റ് കരിയറില്‍ തന്റെ 38-ാം സെഞ്ച്വറിയാണ് ഓൾഡ് ട്രാഫോർഡിൽ റൂട്ടിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറിയുള്ള താരങ്ങളുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്താന്‍ ജോ റൂട്ടിന് സാധിച്ചു. 41 സെഞ്ച്വറികളുമായി റിക്കി പോണ്ടിംഗും 45 സെഞ്ച്വറിയുമായി ജാക് കാലിസും 51 സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് റൂട്ടിന് മുന്നിലുള്ളത്.
അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ജോ റൂട്ടിന് സാധിച്ചു. 13,378 റണ്‍സുള്ള ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗും 15,921 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പട്ടികയില്‍ റൂട്ടിന് മുന്‍പിലുള്ളത്.
Content Highlights: Joe Root Breaks Record Of Scoring Most Test 100s Against India