പരിക്കിനെയും പരാജയപ്പെടുത്തിയ പോരാളി!; അപൂര്‍വ റെക്കോര്‍ഡുമായി റിഷഭ് പന്ത്, 141 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം

കാലിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയെടുത്തത്

dot image

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പരിക്കും വച്ച് വീണ്ടും ബാറ്റിങ്ങിനിറങ്ങി ആരാധകരുടെ കൈയടികൾ നേടുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ‍ റിഷഭ് പന്ത്. കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയെടുത്തത്. നിർണായക ഇന്നിങ്സ് കാഴ്ച വെച്ച പന്ത് ഒരു അപൂർ‌വ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.

ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തില്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് നാലാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി പിന്നിട്ടതോടെ റിഷഭ് പന്ത് സ്വന്തമാക്കിയത്. റിഷഭ് പന്ത് പരമ്പരയിൽ ഇതുവരെ 479 റണ്‍സാണ് അടിച്ചുകൂട്ടിയത്. 75 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് ഈ പരമ്പരയില്‍ ഇതുവരെ നാലു മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടക്കം 68.42 ശരാശരിയില്‍ 479 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിലെ ആദ്യത്തെ ടെസ്റ്റ് മത്സരം 1880 സെപ്റ്റംബർ ആറ് മുതൽ എട്ട് വരെ ഓവലിലാണ് നടന്നത്. 1884 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര നടന്നു. എന്നാൽ 141 വർഷത്തിനിടെ ഇംഗ്ലണ്ടിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ കുറഞ്ഞത് 475 റൺസ് നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത്.

1998ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി അ‍ഞ്ച് മത്സരങ്ങളില്‍ നിന്ന് 465 റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡാണ് റിഷഭ് പന്ത് ഓള്‍ഡ് ട്രാഫോർഡില്‍ മറികടന്നത്.

Content Highlights: Rishabh Pant first wicketkeeper in 141 years to score 475 runs in a Test series on English turf

dot image
To advertise here,contact us
dot image