
ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനി 133 റൺസ് കൂടി വേണം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസിൽ എല്ലാവരും പുറത്തായിരുന്നു.
നേരത്തെ നാലിന് 264 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. കാലിലേറ്റ പരിക്കുമായി വീണ്ടും ക്രീസിലെത്തി അർധ സെഞ്ച്വറി പൂർത്തിയാക്കിയ റിഷഭ് പന്താണ് രണ്ടാം ദിനം ഇന്ത്യൻ ബാറ്റിങ്ങിന്റെ ആകർഷണം. 75 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 54 റൺസാണ് റിഷഭ് പന്ത് നേടിയത്. ഷാർദുൽ താക്കൂർ 41 റൺസ് സംഭാവന ചെയ്തു.
ആദ്യ ദിവസം ഇന്ത്യൻ നിരയിൽ സായി സുദർശൻ 61 റൺസെടുത്ത് ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. യശസ്വി ജയ്സ്വാൾ 58 റൺസും കെ എൽ രാഹുൽ 46 റൺസും നേടി. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റെടുത്ത ബെൻ സ്റ്റോക്സാണ് തിളങ്ങിയത്. ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി പറഞ്ഞ ഇംഗ്ലണ്ടിനായി ഓപണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രൗളിയും അനായാസം തിരിച്ചടിച്ചു. 113 പന്തിൽ 13 ഫോറും ഒരു സിക്സറും സഹിതം 84 റൺസാണ് സാക്ക് ക്രൗളി നേടിയത്. 100 പന്തിൽ 13 ഫോറുകളോടെ 94 റൺസാണ് ബെൻ ഡക്കറ്റ് നേടിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ 20 റൺസെടുത്ത ഒലി പോപ്പും 11 റൺസെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.
Content Highlights: ENG 225/2 at stumps; Root, Pope at crease after Duckett falls for 94