
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ച ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. കേവലം രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചാണ് സര്‍ഫറാസ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയിരിക്കുന്നത്. സര്‍ഫറാസിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ സര്‍ഫറാസിന്റെ ഏറ്റവും പുതിയ മേക്ക്ഓവറിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന കെവിന്‍ പീറ്റേഴ്സന്‍. സര്‍ഫറാസിന്റെ ഈ മാറ്റം ആരെങ്കിലും ഇന്ത്യയുടെ യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷായ്ക്കു ഒന്നു കാണിച്ചു കൊടുക്കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പീറ്റേഴ്സന്‍.
2018ല്‍ അണ്ടര്‍ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് പുറത്തായി. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തില്‍ താരത്തെ വാങ്ങാന്‍ ടീമുകള്‍ ആരും രംഗത്തെത്തിയിരുന്നില്ല.
Content Highlights: Prithvi Shaw needs to see this: Pietersenon Sarfaraz's stunning transformation