പേരിലൊന്നും കാര്യമില്ല! മഹാരാജ ലീഗിൽ അൺസോൾഡ് ആയി ദ്രാവിഡിന്റെ മകൻ

സമിത് ദ്രാവിഡ് ഏഴ് മത്സരമാണ് കഴിഞ്ഞ സീസണിൽ മൈസൂരിന് വേണ്ടി കളിച്ചത്

dot image

കർണാടക ക്രിക്കറ്റ് അസോസിയേഷന് കീഴിൽ നടക്കുന്ന മഹാരാജ ക്രിക്കറ്റ് ലീഗിൽ അൺസോൾഡായി സമിത് ദ്രാവിഡ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ മൈസൂരു വാരിയേഴ്‌സിന്റെ താരമായിരുന്നു സമിത് ദ്രാവിഡ്.

ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ മകൻ കൂടിയായ സമിത് ദ്രാവിഡ് ഏഴ് മത്സരമാണ് കഴിഞ്ഞ സീസണിൽ മൈസൂരിന് വേണ്ടി കളിച്ചത്. ഈ ഏഴ് മത്സരത്തിൽ നിന്നുമായി വെറും 11.71 ശരാശരിയിൽ 113 പ്രഹരശേഷിയിൽ ബാറ്റ് വീശിയ സമിത് 82 റൺസാണ് ആകെ നേടിയത്.

33 റൺസായിരുന്നു യുവതാരത്തിന്റെ ഉയർന്ന സ്‌കോർ. സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് താരം 30 റൺ കടന്നതും. പുതിയ സീസണിനുള്ള ലേലത്തിലെ ആദ്യ ഭാഗം കഴിഞ്ഞപ്പോൾ ഒരു ടീമും അദ്ദേഹത്തെ സ്വന്തമാക്കിയില്ല. കഴിഞ്ഞ വർഷം ടീമിനെ കിരീടത്തിലേക്ക് നയിച്ച കരുൺ നായർ തന്നെയാണ് ഇത്തവണയും മൈസൂരിന്റെ നായകൻ.

മായങ്ക് അഗർവാൾ നയിച്ച ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചാണ് മൈസൂരു കഴിഞ്ഞ സീസണിൽ കിരീടമുയർത്തിയത്.

Content Highlights- Samit Dravid goes unsold at Maharaja Trophy T20 2025 Auctions

dot image
To advertise here,contact us
dot image