
ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമാകാൻ സ്പിന്നർ നഥാൻ ലിയോൺ. ഇതിനായി ലിയോണിന് ഇനി വേണ്ടത് രണ്ട് വിക്കറ്റുകൾ മാത്രമാണ്. 139 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ലിയോൺ ഇതുവരെ 562 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. 124 ടെസ്റ്റുകൾ കളിച്ച മുൻ താരം ഗ്ലെൻ മഗ്രാത്തിന് 562 വിക്കറ്റുകളുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ ആണ്. 145 മത്സരങ്ങളിൽ നിന്നായി 708 വിക്കറ്റുകളാണ് ഇതിഹാസ സ്പിന്നർ നേടിയത്. പേസ് ബൗളർ ഗ്ലെൻ മഗ്രാത്ത് രണ്ടാം സ്ഥാനത്തും നഥാൻ ലിയോൺ മൂന്നാം സ്ഥാനത്തുമാണുള്ളത്. എന്നാൽ മഗ്രാത്തിന് മുന്നിലെത്താൻ ലിയോൺ കുറച്ചുകാലം കാത്തിരിക്കണം. നവംബറിൽ ഇംഗ്ലണ്ടിനെതിരെ ആഷസ് സീരിസാണ് ഓസ്ട്രേലിയയ്ക്ക് മുമ്പിലുള്ള അടുത്ത ടെസ്റ്റ് പരമ്പര.
ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ലിയോൺ രണ്ട് മത്സരങ്ങളിൽ നിന്നായി ഒമ്പത് വിക്കറ്റുകൾ നേടിയിരുന്നു. മൂന്നാം ടെസ്റ്റിൽ ലിയോൺ കളിച്ചിരുന്നില്ല. ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ നാല് പേസർമാരുമായി കളത്തിലിറങ്ങാനായിരുന്നു ഓസ്ട്രേലിയൻ ടീമിന്റെ തീരുമാനം.
Content Highlights: Nathan Lyon is just two wickets away from breaking Glenn McGrath's record