തുടർച്ചയായ മൂന്നാം ഇന്നിങ്സിലും ക്രൂഷ്യൽ 'ഫിഫ്റ്റി'; വിമർശനങ്ങളോട് ബാറ്റ് ചുഴറ്റി ജഡേജയുടെ മറുപടി

93 പന്തുകൾ നേരിട്ട് അഞ്ചുഫോറുകൾ കൂട്ടിച്ചേർത്താണ് അർധ ശതകത്തിലെത്തിയത്.

dot image

ബർമിങ്ഹാമിലെ രണ്ടാം ടെസ്റ്റിലെ ഇരു ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ ഇന്ത്യയുടെ മധ്യനിര താരം രവീന്ദ്ര ജഡേജയ്ക്ക് ലോർഡ്സിലും നിർണായക അർധ സെഞ്ച്വറി. 93 പന്തുകൾ നേരിട്ട് അഞ്ചുഫോറുകൾ കൂട്ടിച്ചേർത്താണ് അർധ ശതകത്തിലെത്തിയത്.

ബർമിങ്ഹാമിലെ ആദ്യ ഇന്നിങ്സിൽ 89 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്സിൽ 69 റൺസായിരുന്നു നേടിയിരുന്നത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ മധ്യനിരയുടെ മോശം പ്രകടനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. 36 കാരനായ ജഡേജയ്ക്ക് പകരം പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ബാറ്റുകൊണ്ടുള്ള താരത്തിന്റെ മറുപടി.

അതേ സമയം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 387 പിന്തുടർന്ന ഇന്ത്യ 100 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനൊപ്പമെത്താൻ നാല് വിക്കറ്റ് ശേഷിക്കെ 50 റൺസാണ് വേണ്ടത്.

കെ എൽ രാഹുലിന്റെ സെഞ്ച്വറിയ്ക്ക് പുറമെ റിഷഭ് പന്ത് 74 റൺസ് നേടി. നേരത്തെ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

Content Highlights: Crucial 'fifty' in the third consecutive innings; Jadeja responds to critics by swinging the bat

dot image
To advertise here,contact us
dot image