ബാറ്റ് ചെയ്യുമ്പോൾ എന്തിനാണ് ഒറ്റക്ക് സംസാരിക്കുന്നത്? പന്തിന്റെ മറുപടി

342 റൺസുമായി പരമ്പരയിലെ റൺവേട്ടക്കാരിൽ മൂന്നാമനാണിപ്പോൾ പന്ത്

dot image

ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച ഫോമിലാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. നാല് ഇന്നിങ്‌സുകളിലുമായി രണ്ട് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഇതിനോടകം താരം തന്റെ പേരിൽ കുറിച്ച് കഴിഞ്ഞു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവനകളാണ് പന്ത് നൽകിയത്. പലപ്പോഴും അഗ്രസീവ് മോഡിലായിരുന്നു മൈതാനത്ത് താരം.

ബാറ്റ് ചെയ്യുന്ന സമയത്ത് ഒറ്റക്ക് സംസാരിക്കുന്നത് പന്തിന്റെ ശൈലിയാണ്. പലപ്പോഴും താരത്തിന്റെ സംസാരം സ്റ്റംബ് മൈക്ക് പിടിച്ചെടുക്കാറുണ്ട്. ഇംഗ്ലീഷ് സീരീസിൽ ആരാധകർ ഈ കാഴ്ച പലകുറി കണ്ടു. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകൻ ഇതിനെക്കുറിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനോട് ചോദിച്ചു. 'ബാറ്റ് ചെയ്യുമ്പോൾ പലപ്പോഴും താങ്കൾ ഒറ്റക്ക് സംസാരിക്കുന്നത് കാണാറുണ്ട്. സ്റ്റംബ് മൈക്കിലൂടെ പലവുരു അത് കേട്ടിട്ടുണ്ട്. നിങ്ങൾ കളി ശൈലി മാറ്റിയതാണോ.. അതോ സ്റ്റംബ് മൈക്കിന്റെ ശബ്ദം കൂടിയതാണോ?'

പന്തിന്റെ മറുപടി ഇങ്ങനെ. 'ബാല്യകാലം മുതൽക്ക് തന്നെ ഇതെന്റെ ശീലമാണ്. സ്റ്റംബ് മൈക്ക് പിടിച്ചെടുത്തത് കൊണ്ട് നിങ്ങളത് അറിഞ്ഞുവെന്ന് മാത്രം. എന്റെ കോച്ചായിരുന്ന തരക് സിൻഹ ഒറ്റക്ക് സംസാരിച്ച് കൊണ്ടിരിക്കാൻ പറയുമായിരുന്നു. സ്വയം തിരുത്തലും മോട്ടിവേഷനുമൊക്കെയാണ് അത്. പിച്ചിലേക്ക് പ്രവേശിക്കുന്നതോടെ ഓരോ നിമിഷവും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്റെ 200 ശതമാനവും ടീമിനായി നൽകാറുണ്ട്'- പന്ത് പറഞ്ഞു. 342 റൺസുമായി പരമ്പരയിലെ റൺവേട്ടക്കാരിൽ മൂന്നാമനാണിപ്പോൾ പന്ത്.

Storyhighlight: Rishabh Pant opens up about talking to himself while batting

dot image
To advertise here,contact us
dot image