
കോട്ടയം : പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രാരാധന വിധിപ്രകാരവും ഹൈന്ദവ വിശ്വാസമനുസരിച്ചും കുട്ടികൾ ഉൾപ്പെടെ എല്ലാവരും പൂജവെപ്പിന് ശേഷം പൂജയെടുപ്പുവരെ എഴുത്തോ വായനയോ പാടില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭയുടെ ആവശ്യം.
ഈ വർഷത്തെ പൂജവെപ്പ് സെപ്റ്റംബർ 29-നാണ്. 30-ന് ദുർഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമിയും രണ്ടിന് വിജയദശമിയുമായതിനാൽ ഈ ദിവസങ്ങളിൽ അവധി നൽകാൻ നടപടി സ്വീകരിക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൻ കാളിദാസൻഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു.
Content Highlight : Government should provide leave from the time of offering puja to the time of taking puja; YogaKshema Sabha