കരിയറിലെ സുപ്രധാന നേട്ടത്തിനരികെ; ലോർഡ്‌സിൽ പ്രതീക്ഷയോടെ രാഹുൽ

ലോർഡ്‌സിൽ നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ആരംഭമാവുകയാണ്

dot image

ലോർഡ്‌സിൽ നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ആരംഭമാവുകയാണ്. ബാറ്റർമാരെല്ലാം മികച്ച ഫോമിലാണ് എന്നതാണ് ഇന്ത്യയുടെ പ്രധാന ആത്മവിശ്വാസം.

അതേ സമയം ഇന്ത്യയുടെ പരിചയസമ്പന്നനായ ബാറ്ററായ കെ എൽ രാഹുൽ കരിയറിലെ സുപ്രധാന നാഴികക്കല്ലിന്റെ വക്കിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കാൻ വെറും 199 റൺസ് മാത്രമാണ് രാഹുലിന് വേണ്ടത്.

33 കാരനായ താരം 217 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 8801 റൺസ് നേടിയിട്ടുണ്ട്. 60 ടെസ്റ്റുകളിൽ ഒമ്പത് സെഞ്ച്വറികൾ ഉൾപ്പെടെ 3493 റൺസ് നേടി. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ ഇംഗണ്ടിനെതിരെ നേടിയ 199 റൺസ് ആണ്.

ഏകദിനത്തിൽ 85 മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറികൾ ഉൾപ്പെടെ 3043 റൺസ് അദ്ദേഹം നേടി. ന്യൂസിലാൻഡിനെതിരെ നേടിയ 112 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ്.

അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും കെഎൽ രാഹുൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 72 മത്സരങ്ങളിൽ നിന്ന് 2265 റൺസ് നേടിയിട്ടുള്ള രാഹുൽ രണ്ട് സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ താരം സെഞ്ച്വറിയും നേടിയിരുന്നു.

Content Highlights: KL Rahul targets huge career milestone in lords

dot image
To advertise here,contact us
dot image