
മള്‍ഡര്‍ ലാറയുടെ റെക്കോർഡ് മറികടക്കണമായിരുന്നോ..?, വ്യക്തിഗത സ്കോർ 367 ൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മൾഡർ തീരുമാനിച്ചത് ശരിയോ തെറ്റോ..?, ക്രിക്കറ്റ് ലോകത്തെ കഴിഞ്ഞ മണിക്കൂറുകളിലെ ചർച്ചകൾ ഇതായിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മൾഡർ. ബ്രയാൻ ലാറ ഇതിഹാസമാണെന്നും അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മൾഡർ പറഞ്ഞത്. ഇനി ഇതുപോലെയൊരു അവസരം ലഭിക്കുകയാണെങ്കിൽ ഇതുതന്നെയാകും താൻ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ശേഷമുള്ള സംസാരത്തിലാണ് താരം ഡിക്ലറേഷനിൽ വ്യക്തത വരുത്തിയത്.
Why did South Africa declare? Wiaan Mulder answers the big question! pic.twitter.com/MFkLXRZxj4
— ESPNcricinfo (@ESPNcricinfo) July 7, 2025
ഇന്ന് ക്രിക്കറ്റിൽ ഒരിക്കലും തകർക്കപ്പെടില്ലെന്ന് ഏവരും കരുതിയിരുന്ന ബ്രയാൻ ലാറയുടെ 400 റൺസ് എന്ന ഉയർന്ന വ്യക്തിഗത സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന് സുവർണാവസരം ലഭിചിരുന്നു. 334 പന്തിൽ 39 ഫോറുകളും നാല് സിക്സറുകളുമായി ഏകദിന സ്ട്രൈക്ക് റേറ്റിനും മേലെ ബാറ്റ് വീശിയ മൾഡർ ആ റെക്കോർഡ് മറികടക്കുമെന്ന് തന്നെ ആ ഇന്നിങ്ങ്സ് ഫോളോ ചെയ്തവരെല്ലാം കരുതി.
എന്നാൽ അപ്രതീക്ഷിതമായി നാന്നൂറ് എന്ന ചരിത്ര സ്കോറിന് 33 റൺസ് മാത്രം അകലെ മൾഡർ ഡിക്ലയർ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഏവരെയും ഞെട്ടിച്ച ആ തീരുമാനത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 626 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്തിയിരുന്നു.
Content Highlights: Why did South Africa declare? Wiaan mulder answers the big question!