എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ നേടിയത് എവേ ടെസ്റ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയർന്ന വിജയം

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ​ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്

dot image

കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇം​ഗ്ലണ്ടിനെ ക്രിക്കറ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. 336 റൺസിനാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിന്റെ 58 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഇം​ഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്. എന്നാൽ ഇത് മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. എവേ ടെസ്റ്റുകളിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ​ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്. 2019ൽ വെസ്റ്റ് ഇൻഡീസിനെ 318 റൺസിന് പരാജയപ്പെടുത്തിയതായിരുന്നു ഇന്ത്യയുടെ ഏറ്റവും ഉയർന്ന എവേ ടെസ്റ്റ് വിജയം. 2017ൽ ​ഗാലെയിൽ ശ്രീലങ്കയെ 304 റൺസിനും പരാജയപ്പെടുത്തിയിട്ടുണ്ട്.

ഇം​​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി.

Content Highlights: Biggest away wins for India by runs

dot image
To advertise here,contact us
dot image