'ബിസിനസ് ക്ലാസ് ടിക്കറ്റ് വാങ്ങി തരാം, നാട്ടിലേക്ക് മടങ്ങൂ'; മോശം ഫോമിൽ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരെ വിമർശനം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന് ഇതുവരെ തിളങ്ങാനായിട്ടില്ല.

dot image

ഐപിഎൽ 2025 സീസണിൽ 25 വിക്കറ്റുകളായി പർപ്പിൾ ക്യാപ് നേടിയ താരമാണ് പ്രസിദ്ധ് കൃഷ്ണ. എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന് ഇതുവരെ തിളങ്ങാനായിട്ടില്ല. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 20 ഓവറും രണ്ടാം ഇന്നിങ്സിൽ 15 ഓവറും എറിഞ്ഞ താരത്തിന് അഞ്ചുവിക്കറ്റ് വീഴ്ത്താനായെങ്കിലും ഏഴ് റൺസ് ഇക്കോണമിയിലാണ് താരം റൺസ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ പരാജയത്തിനും ഇത് കാരണമായി.

രണ്ടാം ടെസ്റ്റിലും താരം നിരാശപ്പെടുത്തി. 13 ഓവർ എറിഞ്ഞ താരം 72 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റും നേടാനായില്ല. 32-ാം ഓവറില്‍ 23-റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. സ്മിത്ത് ഓവറില്‍ നാലുഫോറും ഒരു സിക്‌സറും നേടി. ഒരു വൈഡിന്റെ എക്‌സ്ട്രാ റണ്ണും ചേര്‍ന്നതോടെ ഓവറില്‍ 23 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്.

ഇതോടെ ഇന്ത്യന്‍ പേസര്‍ക്കുനേരെ വന്‍ വിമര്‍ശനമുയര്‍ത്തുകയാണ് ആരാധകര്‍. പ്രസിദ്ധ് കൃഷ്ണയെ ഇനി ടെസ്റ്റില്‍ കളിപ്പിക്കരുതെന്നും പകരം അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കൂ എന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് മറ്റൊരാള്‍ എക്‌സില്‍ കുറിച്ചു.

Content Highlights: prasidh krishna poor bowling performance fans criticism india vs england test

dot image
To advertise here,contact us
dot image