
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. കളിയാരംഭിച്ച് അരമണിക്കൂർ പിന്നിടും മുമ്പേ ആതിഥേയർക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ജോ റൂട്ടിനേയും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനേയും മുഹമ്മദ് സിറാജാണ് കൂടാരം കയറ്റിയത്. 21ാം ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളില്‍ റിഷഭ് പന്തിന്‍റെ കയ്യില്‍ ചെന്ന് ഇരുവരും വിശ്രമിച്ചു.
ഇന്നലെ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ബെന്‍ ഡക്കറ്റിനേയും ഒലി പോപ്പിനേയും പുറത്താക്കി ആകാശ് ദീപാണ് ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ഓപ്പണര്‍ സാക് ക്രോളിയെ സിറാജ് വീഴ്ത്തി.
അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്ന ഹാരി ബ്രൂക്കിലാണ് ഇംഗ്ലണ്ടിന്‍റെ മുഴുവന്‍ പ്രതീക്ഷയും. 22 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും കൂടെയുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 എന്ന നിലയിലാണ് ആതിഥേയര്‍.
Story highlight: Siraj strikes; England lose five wickets