ചരിത്രം കുറിച്ച് ജാമി സ്മിത്ത്; ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനായി ഉയർന്ന സ്കോർ നേടിയ വിക്കറ്റ് കീപ്പർ

207 പന്തിൽ 184 റൺസെടുത്ത ജാമി സ്മിത്ത് പുറത്താകാതെ നിന്നു

dot image

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചരിത്ര നേട്ടവുമായി ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനായി ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററായിരിക്കുകയാണ് സ്മിത്ത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 207 പന്തിൽ 184 റൺസെടുത്ത ജാമി സ്മിത്ത് പുറത്താകാതെ നിന്നു. 21 ഫോറുകളും നാല് സിക്സറുകളും സഹിതമാണ് സ്മിത്തിന്റെ ഇന്നിങ്സ്. 1997ൽ ന്യൂസിലാൻഡിനെതിരെ മുൻ താരം അലെക് സ്റ്റെവാർട്ട് നേടിയ 173 റൺസെന്ന റെക്കോർഡാണ് ജാമി സ്മിത്ത് 28 വർഷത്തിന് ശേഷം തിരുത്തിയെഴുതിയത്.

സ്മിത്തിനെ കൂടാതെ 158 റൺസ് നേടിയ ഹാരി ബ്രൂക്കും ഇം​ഗ്ലണ്ട് നിരയിൽ തിളങ്ങി. 234 പന്തിൽ 17 ഫോറും ഒരു സിക്സറും ഉൾപ്പെട്ടതായിരുന്നു ഹാരി ബ്രൂക്കിന്റെ ഇന്നിങ്സ്. 158 റൺസാണ് ഹാരി ബ്രൂക്ക് നേടിയത്. ആറാം വിക്കറ്റിൽ ബ്രൂക്ക് - സ്മിത്ത് സഖ്യം 303 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇം​ഗ്ലണ്ട് നിരയിൽ മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയത് ഇം​ഗ്ലീഷ് ടീമിന് തിരിച്ചടിയായി. ഇതോടെ ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 180 റൺസിന്റെ ലീഡ് വഴങ്ങുകയും ചെയ്തു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 587ന് മറുപടി പറഞ്ഞ ഇം​ഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 407 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Jamie Smith registers highest score by an England wicketkeeper in Tests

dot image
To advertise here,contact us
dot image