
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും തമ്മില്‍ വാക്കേറ്റം. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി സ്റ്റോക്‌സിന് മാസ് മറുപടി നല്‍കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഇന്ത്യ. മത്സരത്തിന്റെ 17-ാം ഓവറിനിടെയാണ് ജയ്‌സ്വാളും സ്‌റ്റോക്‌സും നേര്‍ക്കുനേര്‍ വന്നത്. കരുണിന്റെ ബാറ്റിങ്ങിനിടെയും ജയ്‌സ്വാളിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ചൊറിഞ്ഞതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു.
Some heated JAISBALL 🆚 BAZBALL on display! 👀#ENGvIND 👉 2nd Test, Day 1 | LIVE NOW on JioHotstar ➡ https://t.co/g6BryBoy3Y pic.twitter.com/ZJWy1ir2ih
— Star Sports (@StarSportsIndia) July 2, 2025
ജയ്‌സ്വാളും സ്റ്റോക്‌സും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. ഇരുതാരങ്ങളുടെയും വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നാലെ ജയ്‌സ്വാള്‍ ഫിഫ്റ്റി നേടി സ്‌റ്റോക്‌സിന് മറുപടി നല്‍കി. ജയ്സ്വാളിന്റെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 69 പന്തില്‍ നിന്ന് 11 ബൗണ്ടറികളുമായി 62 റണ്‍സെടുത്ത് പുറത്താകാതെ ജയ്‌സ്വാള്‍ ക്രീസിലുണ്ട്. 33 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
Content Highlights: India vs England: Yashasvi Jaiswal Slams 50 After War Of Words With Ben Stokes