
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നാല് വർഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജൊഫ്ര ആർച്ചർ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ജൂലൈ രണ്ട് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
അതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. മുൻനിരയിൽ സായി സുദർശനോ കരുൺ നായരോ ടീമിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് കുമാർ റെഡ്ഡിയും കുൽദീപ് യാദവും ടീമിലെത്തുമെന്നും സൂചനയുണ്ട്. പേസർ ജസ്പ്രീത് ബുംമ്ര ജോലി ഭാരത്തെ തുടർന്ന് കളിച്ചേക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്. ബുംമ്രയ്ക്ക് പകരമായി അർഷ്ദീപ് സിങ്ങോ ആകാശ് ദീപോ ഇന്ത്യൻ നിരയിൽ കളിച്ചേക്കും.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.
Content Highlights: England XI for 2nd Rothesay Test against India