
ഇന്ത്യ-ഇംഗ്ലണ്ട് അണ്ടർ 19 രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ 290 റൺസിന് പുറത്ത്. 49 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ പത്ത് വിക്കറ്റും നഷ്ടപ്പെടുത്തിയാണ് 290 റൺസ് നേടിയത്. 68 പന്തിൽ ആറ് ഫോറുകളടക്കം 49 റൺസ് നേടിയ വിഹാൻ മൽഹോത്രമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി എഎം ഫ്രെഞ്ച് നാല് വിക്കറ്റ് സ്വന്തമാക്കി.
ആറാമനായി ഇറങ്ങിയ രാഹുൽ കുമാർ 47 പന്തിൽ 47 റൺസ് സ്വന്തമാക്കിയപ്പോൾ ഏഴാമാനായി ഇറങ്ങിയ കാനിഷ്‌ക് ചൗഹാനും ഓപ്പണറായി ഇറങ്ങിയ വൈഭവും 45 റൺസ് നേടി.മത്സരത്തിലെ ആദ്യ ലീഗൽ ബോളിൽ തന്നെ നായകൻ ആയുഷ് മാത്രെയെ (0) ഇന്ത്യക്ക് നഷ്ടമായിരുന്നു.
മൂന്നാമനായെത്തിയ മൽഹോത്രയെ കൂട്ടുപിടിച്ച വൈഭവ് സൂര്യവംശിയെന്ന സെൻസേഷൻ തന്റെ വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. 34 പന്ത് മാത്രം നേരിട്ടാണ് താരം 45 റൺസ് നേടിയത്. അഞ്ച് ഫോറും മൂന്ന് കൂറ്റൻ സിക്‌സറുമടിച്ചാണ് താരത്തിന്റെ ഇന്നിങ്‌സ്. ഒടുവിൽ ടീം സ്കോർ 69ൽ നിൽക്കെ 11ാം ഓവറിലാണ് വൈഭവ് മടങ്ങിയത്. ആദ്യ ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ്ങാണ് വൈഭവ് നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ 19 പന്തിൽ നിന്നും 48 റൺസാണ് ഈ ഇടംകയ്യൻ അടിച്ചെടുത്തത്.
WELL PLAYED VAIBHAV SURYAVANSHI..!! 👏
— Sports Culture (@SportsCulture24) June 30, 2025
- Scored 45 runs off 34 balls.
- With 5 fours and 3 sixes. pic.twitter.com/NfJ9GaxRdz
വൈഭവ് മടങ്ങിയെങ്കിലും മൗല്യരാജ്‌സിങ് ചാവ്ഡ (22) അഭിജ്ഞാൻ കുണ്ടു (33) എന്നിവരെ കൂട്ടുപിടിച്ച് മൽഹോത്ര ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. ഒരു ഘട്ടത്തിൽ 171ൽ അഞ്ച് എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യയെ 250 കടത്തിയത് രാഹുൽ കുമാറിന്റെയും കാനിഷ്‌ക് ചൗഹാന്റെയും കൂട്ടുക്കെട്ടാണ്.
.ഇംഗ്ലണ്ടിനായി ഫ്രെഞ്ച് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജാക്ക് ഹോം, അലക്‌സ് ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
Content Highlights- Vaibhav Suryavanshi masterclass against england in second odi against ENgland Under 19