മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് ദോഷി അന്തരിച്ചു

മുന്‍ താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും അനുശോചനം രേഖപ്പെടുത്തി

dot image

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ലണ്ടനില്‍ താമസിക്കുകയായിരുന്ന ദോഷി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇടംകൈയന്‍ സ്പിന്നറായിരുന്ന ദോഷി 1979-83 കാലഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 33 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധനേടിയത്. 1979ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റംകുറിച്ചത്. മുന്‍ താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും അനുശോചനം രേഖപ്പെടുത്തി.

Content Highlights: Former India spinner Dilip Doshi passes away in London at age 77

dot image
To advertise here,contact us
dot image