
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎൽ ഫൈനൽ തോൽവിയിൽ കുറ്റസമ്മതവുമായി പഞ്ചാബ് താരം നേഹൽ വദേര. കിരീടപ്പോരില്‍ ടോസ് നേടി ഫീൽഡ് തിരഞ്ഞെടുത്ത് ആര്‍സിബിയെ 190 റൺസില്‍ ഒതുക്കിയിട്ടും പഞ്ചാബ് ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ നേഹൽ വദേര 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു.
താന്‍ കുറച്ചുകൂടി വേഗത്തിൽ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കിരീടം പഞ്ചാബ് നേടുമായിരുന്നുവെന്ന് നേഹൽ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്നിംഗ്സിന്‍റെ വേഗം കൂട്ടുന്നതില്‍ എനിക്ക് പിഴച്ചു. മത്സരം അവസാന ഓവറുകളിലേക്ക് നീട്ടാതെ ഞാന്‍ കുറച്ചുകൂടി ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യണമായിരുന്നു, താരം കൂട്ടിച്ചേർത്തു. അതേ സമയം സീസണില്‍ 145.84 സ്ട്രൈക്ക് റേറ്റില്‍ 369 റണ്‍സടിച്ച താരം പഞ്ചാബ് മധ്യനിരയില്‍ തിളങ്ങിയിരുന്നു. 4 .20 കോടി രൂപക്കായിരുന്നു താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.
Content Highlights: 'I Blame…': Nehal Wadhera Picks Culprit For PBKS' Defeat In IPL 2025 Final