പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കം കുറിക്കാൻ ശുഭ്മൻ ​ഗില്ലും സംഘവും ഇം​ഗ്ലണ്ടിലേക്ക് പറന്നു

പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്

പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കം കുറിക്കാൻ ശുഭ്മൻ ​ഗില്ലും സംഘവും ഇം​ഗ്ലണ്ടിലേക്ക് പറന്നു
dot image

ഈ മാസം 20ന് ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യൻ ടീം പുറപ്പെട്ടു. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ശുഭ്മൻ ​ഗില്ലിന്റെ ടീം യാത്രതിരിച്ചത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത് ഈ പരമ്പരയോടെയാണ്. പരമ്പരയ്ക്കായി ഇന്ത്യൻ ടീമിന് പുതിയ ട്രെയിനിങ് കിറ്റും പുറത്തിറക്കിയിട്ടുണ്ട്.

പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇം​ഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. 2007ന് ശേഷം ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Shubman Gill And Co. Leaves For England Tour

dot image
To advertise here,contact us
dot image