ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പരിശീലകനായി റോബ് വാൾട്ടറെ നിയമിച്ചു

പുതിയ ചുമതല ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് വാൾട്ടർ പ്രതികരിച്ചു

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പരിശീലകനായി റോബ് വാൾട്ടറെ നിയമിച്ചു
dot image

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പരിശീലകനായി റോബ് വാൾട്ടറെ നിയമിച്ചു. ദക്ഷിണാഫ്രിക്കയുടെ മുൻ വൈറ്റ് ബോൾ ടീം പരിശീലകനായിരുന്നു വാൾട്ടർ. ഈ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് വാൾട്ടർ ന്യൂസിലാൻഡ് ടീം പരിശീലകനായത്. ഗാരി സ്റ്റെഡിന് പകരക്കാരനായാണ് 49 വയസ്സുകാരനായ വാൾട്ടർ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ ചുമതലയേൽക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും വാൾട്ടർ ആണ് ന്യൂസിലാൻഡ് ടീമിന്റെ പരിശീലകൻ.

പുതിയ ചുമതല ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് വാൾട്ടർ പ്രതികരിച്ചു. മികച്ച താരങ്ങളുടെ നിരയാണ് ന്യൂസിലാൻഡ്. ഈ ടീമിനൊപ്പം നിരവധി ക്രിക്കറ്റ് പരമ്പരകളിൽ സാന്നിധ്യമാകാൻ സാധിക്കുമെന്ന് വാൾട്ടർ പ്രതീക്ഷ പ്രകടിപ്പിച്ചു. 2026ലെ ട്വന്റി 20 ലോകകപ്പ് 2027ലെ ഏകദിന ലോകകപ്പ് തുടങ്ങിയവയാണ് വാൾട്ടറിന് മുന്നിലുള്ള പ്രധാന ടൂർണമെന്റുകൾ.

ജൂൺ പകുതിയോടെ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തോടെയാണ് വാൾട്ടർ കിവീസ് സംഘത്തിന്റെ ചുമതല ഏറ്റെടുക്കുക. നേരത്തെ ദക്ഷിണാഫ്രിക്കയെ 2024ലെ ടി20 ലോകകപ്പ് ഫൈനലിലും 2023ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും 2025ലെ ചാംപ്യൻസ് ട്രോഫി സെമി ഫൈനലിലുമെത്തിക്കാൻ വാൾട്ടറിന് സാധിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെയാണ് വാൾട്ടർ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.

Content Highlights: New Zealand Appoint Rob Walter As New Head Coach

dot image
To advertise here,contact us
dot image