ചരിത്ര നേട്ടത്തിൽ റൺവേട്ട അവസാനിപ്പിച്ച് സൂര്യകുമാർ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് മറികടന്നു

ഐപിഎൽ സീസണിൽ16 മത്സരങ്ങളിൽ നിന്ന് 717 റൺസാണ് സൂര്യ ആകെ നേടിയത്

dot image

ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ രണ്ടാമതായി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന പ‍ഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 26 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം സൂര്യകുമാർ റൺസെടുത്തിരുന്നു. ഐപിഎൽ സീസണിൽ16 മത്സരങ്ങളിൽ നിന്ന് 717 റൺസാണ് താരം ആകെ നേടിയത്.

ഐപിഎൽ സീസണിൽ കൂടുതൽ റൺസെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 759 റൺസാണ് സായി നേടിയിരിക്കുന്നത്. ഇന്നലെ പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ട് മുംബൈ ഇന്ത്യൻസ് പുറത്തായതിനാൽ സൂര്യകുമാറിന് ഇനി സായി സുദർശനെ മറികടക്കാൻ കഴിയില്ല. എങ്കിലും എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്താണ് സൂര്യകുമാർ റൺവേട്ട അവസാനിപ്പിച്ചത്.

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായി ഓപണിങ് ബാറ്ററല്ലാത്ത ഒരു താരം 700 റൺസ് പിന്നിട്ടു. ഐപിഎൽ 2016ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം എ ബി ഡിവില്ലിയേഴ്സ് നേടിയ 687 റണ്‍സായിരുന്നു ഇതിന് മുമ്പ് ഒരു നോൺ ഓപണിങ് ബാറ്ററുടെ ഉയർന്ന സ്കോർ. ഐപിഎൽ ഫൈനൽ മാത്രം അവശേഷിക്കേ അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലിയും ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരുമാണ് റൺവേട്ടയിൽ ഇനി സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന താരങ്ങൾ. 14 മത്സരങ്ങളിൽ നിന്ന് 614 റൺസാണ് കോഹ്‍ലി നേടിയിരിക്കുന്നത്. 16 മത്സരങ്ങളിൽ നിന്ന് ശ്രേയസ് അയ്യർ 603 റൺസും നേടി.

റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത് ​ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ​ഗില്ലാണ്. 15 മത്സരങ്ങളിൽ നിന്ന് 650 റൺസ് ​ഗിൽ നേടിയിട്ടുണ്ട്. ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷാണ് റൺവേട്ടയിൽ നാലാമൻ. 13 മത്സരങ്ങളിൽ നിന്നായി 627 റൺസാണ് മാർഷിന്റെ സമ്പാദ്യം. സൂപ്പർ താരം വിരാട് കോഹ്‍ലി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതുണ്ട്.

Content Highlights: Suryakumar Yadav surpasses AB de Villiers with IPL milestone

dot image
To advertise here,contact us
dot image