
ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദര്ശൻ. ഐപിഎല്ലിന്റെ ഒരു സീസണിൽ 700ലധികം റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സായി സ്വന്തമാക്കിയിരിക്കുന്നത്. സഹതാരവും ഗുജറാത്ത് ടൈറ്റൻസ് നായകനുമായ ശുഭ്മൻ ഗില്ലിന്റെ റെക്കോര്‍ഡാണ് സായി മറികടന്നത്. 15 ഇന്നിങ്സുകളില്‍ നിന്ന് 759 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് സായി
മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സീസണിൽ 700 റൺസ് പിന്നിടുമ്പോൾ 23 വയസും 227 ദിവസവുമായിരുന്നു സായി സുദര്‍ശന്റെ പ്രായം. 2023ലെ ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുമ്പോൾ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മൻ ഗില്ലിന് 23 വയസും 257 ദിവസവുമായിരുന്നു പ്രായം.
സീസണിൽ മറ്റൊരു റെക്കോർഡും സായി സ്വന്തമാക്കി. ഐപിഎല്ലിൽ ഒരു സീസണിൽ 750 റൺസ് പിന്നിടുന്ന അഞ്ചാമത്തെ മാത്രം താരമാണ് സായി സുദർശൻ. വിരാട് കോഹ്ലി (973), ശുഭ്മൻ ഗിൽ (890), ജോസ് ബട്ലര് (863), ഡേവിഡ് വാര്‍ണര്‍ (848) എന്നിവരാണ് ഇതിന് മുമ്പ് ഒരു ഐപിഎൽ സീസണിൽ 750ലധികം റൺസ് നേടിയിട്ടുള്ളത്.
Content Highlights: GT's Sai Sudharsan scripts IPL history, became fourth player to score 750 runs in a season