
ഐപിഎൽ സീസണിൽ ആദ്യ ക്വാളിഫയർ ഉറപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടുന്നത്. മുമ്പ് 2014ൽ പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയർ കളിച്ചു. എന്നാൽ മത്സരം പരാജയപ്പെട്ട പഞ്ചാബ് പിന്നീട് എലിമിനേറ്ററിൽ ചെന്നൈയെ കീഴടക്കി ഫൈനലിന് യോഗ്യത നേടി. എന്നാൽ ഫൈനലിൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടാനായിരുന്നു പഞ്ചാബ് കിങ്സിന്റെ വിധി.
ഇത്തവണ 14 മത്സരങ്ങളിൽ ഒമ്പത് വിജയവും നാല് തോൽവിയും ഉൾപ്പെടെ 19 പോയിന്റ് നേടിയാണ് പഞ്ചാബ് കിങ്സ് ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് അല്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പഞ്ചാബ് നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ ബെംഗളൂരു വിജയിച്ചാൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന് ബെംഗളൂരു എതിരാളികളാകും. അല്ലെങ്കിൽ ഗുജറാത്ത് ആകും ആദ്യ ക്വാളിഫയറിൽ പഞ്ചാബിന്റെ എതിരാളികൾ.
ഐപിഎൽ ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് പഞ്ചാബ് കിങ്സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കടന്നത്. 2008ല പ്രഥമ സീസണിൽ പഞ്ചാബ് കിങ്സ് ഐപിഎല്ലിന്റെ സെമി ഫൈനൽ കളിച്ചിരുന്നു. പക്ഷേ അന്ന് ചെന്നൈ സൂപ്പർ കിങ്സിനോട് അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2014ൽ ഫൈനൽ കളിച്ചതാണ് പഞ്ചാബിന്റെ മറ്റൊരു നേട്ടം. 11 വർഷത്തിന് ശേഷം പഞ്ചാബ് കിങ്സ് വീണ്ടും ഐപിഎൽ ഫൈനൽ കളിക്കുകയാണ്.
Content Highlights: Only for the second time, PBKS finished in the top two for Qualifier 1