പഞ്ചാബിനെതിരെ ഹാർദിക് കളിച്ചത് 300-ാം ടി20 മത്സരം; നേട്ടത്തിലെത്തുന്ന 15-ാമത്തെ ഇന്ത്യൻ താരം

ട്വന്റി 20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയുടെ ആകെ റൺസ് നേട്ടം 5,538 റൺസാണ്

dot image

ഐപിഎല്ലിൽ ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ 300-ാമത്തെ ട്വന്റി 20 മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിന് വേണ്ടി 114 ട്വന്റി 20 മത്സരങ്ങൾ കളിച്ച ഹാർദിക്, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി 119 മത്സരങ്ങളും ​ഗുജറാത്ത് ടൈറ്റൻസിനായി 31 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 36 മത്സരങ്ങളും ഹാർദിക് കളിച്ചിട്ടുണ്ട്.

ട്വന്റി 20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയുടെ ആകെ റൺസ് നേട്ടം 5,538 റൺസാണ്. ഐപിഎല്ലിൽ ആകെ 2,686 റൺസ് നേടിയ ഹാർദിക്, 1,853 റൺസ് മുംബൈ ഇന്ത്യൻസിനായും 833 റൺസ് ​ഗുജറാത്ത് ടൈറ്റൻസിനായും നേടിയിട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 1,014 റൺസാണ് ഹാർദിക് നേടിയിട്ടുള്ളത്.

ട്വന്റി 20 ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കുന്ന 15-ാമത്തെ ഇന്ത്യൻ താരമാണ് ഹാർദിക്. 460 മത്സരങ്ങൾ കളിച്ച രോഹിത് ശർമയാണ് ഈ നേട്ടത്തിൽ മുമ്പിലുള്ള ഇന്ത്യൻ താരം. 412 ട്വന്റി 20 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക് രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ താരം വിരാട് കോഹ്‍ലി 411 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Content Highlights: Hardik Pandya Plays 300th T20, fifth Indian to achieve this milestone

dot image
To advertise here,contact us
dot image