അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കണം; രാജസ്ഥാനും ചെന്നൈയും ഇന്ന് നേർക്കുനേർ

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം

dot image

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം. പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്താണ് ഇരുവരുമുള്ളത്. പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് രാജസ്ഥാനുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് ചെന്നൈയ്ക്കുമുള്ളത്. ഇന്ന് സീസണിലെ രാജസ്ഥാന്റെ അവസാന മത്സരം കൂടിയാണ്. ചെന്നൈയ്ക്ക് ഇനി മെയ് 25 ന് ഗുജറാത്തിനെതിരായ മത്സരം കൂടി ബാക്കിയുണ്ട്.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും മാത്രമാണ് രാജസ്ഥാനായി തിളങ്ങുന്നത്. ചെന്നൈക്കായി ബാറ്റിങ്ങിൽ തിളങ്ങുന്നത് പകരക്കാരായി എത്തിയ ആയുഷ് മത്രെയും ഡെവാൾഡ് ബ്രെവിസുമാണ്. ജയത്തോടെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കി തലയുയർത്തി മടങ്ങാനാണ് ഇരു ടീമുകളുടെയും ശ്രമം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ആര്‍
,ആര്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ക്വന മഫാക, തുഷാര്‍ ദേഷ്പാണ്ഡെ, ഫസല്‍ഹഖ് ഫാറൂഖി.

Content Highlights: Rajasthan and Chennai face off today to avoid last place

dot image
To advertise here,contact us
dot image