മാക്സ്‍വെല്ലിന് പകരക്കാരനായി വന്നു, ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി മിച്ചൽ ഓവൻ; വിക്കറ്റെടുത്ത് മഫാക്ക

നേരത്തെ മാക്സ്‍വെല്ലിന്റെ മോശം പ്രകടനം പഞ്ചാബ് കിങ്സിനെ വലച്ചിരുന്നു

dot image

ഐപിഎല്ലിൽ ​ഗ്ലെൻ മാക്സ്‍വെല്ലിന് പകരക്കാരനായി പഞ്ചാബ് കിങ്സ് നിരയിലെത്തിയ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ ഓവൻ ആദ്യ മത്സരം മോശമാക്കി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ രണ്ട് പന്ത് മാത്രമാണ് ഓവൻ ക്രീസിൽ നിന്നത്. റൺസെടുക്കും മുമ്പെ താരം പുറത്താകുകയും ചെയ്തു. രാജസ്ഥാൻ റോയൽസിനായി ആദ്യ മത്സരം കളിക്കുന്ന ക്വാനെ മഫാക്കയാണ് വിക്കറ്റ് സ്വന്തമാക്കിയത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ബാറ്റിങ് തകർച്ച നേരിടുകയാണ്. 12 ഓവർ പിന്നിടുമ്പോൾ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തിട്ടുണ്ട്. 49 റൺസെടുത്ത് ക്രീസിലുള്ള നേഹൽ വധേരയിലാണ് പഞ്ചാബിന്റെ പ്രതീക്ഷകൾ. പ്രിയാൻഷ് ആര്യ ഒമ്പത്, പ്രഭ്സിമ്രാൻ സിങ് 21, ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30 എന്നിങ്ങനെ സ്കോർ ചെയ്തു. രാജസ്ഥാൻ റോയൽസിനായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

നേരത്തെ മാക്സ്‍വെല്ലിന്റെ മോശം പ്രകടനം പഞ്ചാബ് കിങ്സിനെ വലച്ചിരുന്നു. സീസണിൽ ആറ് ഇന്നിങ്സിൽ ബാറ്റിങ്ങിനെത്തിയ ഓസീസ് താരത്തിന് 48 റൺസ് മാത്രമാണ് നേടാനായത്. പിന്നാലെ വിരലിന് പൊട്ടലേറ്റതിനെ തുടർന്ന് മാക്സ്‍വെൽ ഐപിഎല്ലിൽ നിന്നും പുറത്തായി. ഇതോടെയാണ് മിച്ചൽ ഓവനെ പഞ്ചാബ് സ്വന്തമാക്കിയത്.

കഴിഞ്ഞ ബി​ഗ് ബാഷ് സീസണിൽ 11 മത്സരങ്ങളിൽ 452 റൺസ് നേടിയ ഓവൻ ആയിരുന്നു റൺവേട്ടക്കാരിൽ ഒന്നാമൻ. താരത്തിന്റെ മികച്ച പ്രകടനം ഹൊബാർട്ട് ഹരികെയ്ൻസിന് ബി​ഗ് ബാഷ് ലീ​ഗ് കിരീടവും സമ്മാനിച്ചു. ഫൈനലിൽ 42 പന്തിൽ നിന്ന് 108 റൺസ് നേടിയ ഓവൻ ഹൊബാർട്ട് ഹരികെയ്ൻസിന്റെ കിരീടവിജയത്തിലും നിർണായകമായി.

Content Highlights: Owen replaced for Maxwell disappointed on PBKS debut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us