മൂന്ന് സിക്സറുകൾ മാത്രം ദൂരം, ധോണിയെ മറികടക്കാം; പഞ്ചാബിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് ചരിത്രം

വൈകിട്ട് 3.30 ന് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ-പഞ്ചാബ് മത്സരം.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ നഷ്ടമായതിന് ശേഷം ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണ്‍. ഞായറാഴ്ച നടക്കുന്ന പോരാട്ടത്തിൽ മിന്നുന്ന ഫോമിലുള്ള പഞ്ചാബ് കിങ്‌സിനെ നേരിടാനുള്ള പടയൊരുക്കത്തിലാണ് സഞ്ജുവും സംഘവും. വൈകിട്ട് 3.30 ന് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ-പഞ്ചാബ് മത്സരം.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു സുവർണനേട്ടവും സഞ്ജു സാംസണെ കാത്തിരിപ്പുണ്ട്. മൂന്ന് സിക്സർ നേടിയാൽ 350 സിക്സ് ടി 20 യിൽ പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറാകാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. നിലവിൽ 347 സിക്സ് നേടി നിൽക്കുന്ന സഞ്ജു ചരിത്രത്തിന് അരികെയാണ്. മാത്രവുമല്ല റെക്കോർഡിൽ സാക്ഷാൽ എം എസ് ധോണിയെ മറികടക്കാനും സഞ്ജുവിന് സാധിക്കും.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയിട്ടുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ

  • എം എസ് ധോണി- 354 ഇന്നിങ്സിൽ നിന്ന് 349 സിക്സർ
  • സഞ്ജു സാംസൺ- 289 ഇന്നിങ്സിൽ നിന്ന് 347 സിക്സർ
  • കെ എൽ രാഹുൽ- 223 ഇന്നിങ്സിൽ നിന്ന് 327 സിക്സർ

അതേസമയം പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞ റോയല്‍സ് ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. നായകനായി സഞ്ജു മടങ്ങിയെത്തിയത് അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ ഇത്തവണ 12 മത്സരങ്ങളിൽ മൂന്ന് ജയവും ഒൻ‌പത് പരാജയവും ഉള്‍പ്പെടെ ആറ് പോയിന്റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍.

Content Highlights: Just three sixes away, Dhoni can be surpassed; History awaits Sanju against Punjab

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us